കണ്ണപുരം: സ്വകാര്യ വ്യക്തിയുടെ മതിൽപൊളിച്ചുമാറ്റുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ രണ്ടുപേർക്കെതിരെ കേസെടുത്തു.


കണ്ണപുരം യോഗശാലയിലെ ടി.വി. അഭിലാഷ് (41), ചിറക്കൽ ചാലുവയലിലെ എം. ഷൈജു എന്നിവർക്കെതിരെയാണ് കണ്ണപുരം പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം.കല്യാശേരി യോഗശാലയിൽ മൗക്കോട് റോഡിൽ ടി.പി. അമീർ അലി എന്നയാളുടെ സ്ഥലത്ത് നിർമ്മിച്ചു കൊണ്ടിരിക്കുന്ന മതിൽ പ്രതികൾ പൊളിച്ചുമാറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐ.പി.കെ.സന്തോഷിനെയും കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെയും നിലത്ത് തള്ളിയിട്ടും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്
Case filed for obstructing official duties by pushing policemen in Kannapuram